Thursday, May 14, 2015

RAJAB

                              റജബ്


അറിയാതെ പോകുന്നുവോ പവിത്രമാം മാസമേ
നിന്റെ പരിശുദ്ധി എന്റെ നബിയുടെ മഹത്വമല്ലെ ?
നാഥന്റെ  മാസമായി ഞാൻ നിന്നെ കാണുന്നുവെങ്കിലും
തന്റെ  ഹബീബിനെ നാഥൻ ക്ഷണിച്ചുവരുത്തി
സമ്മാനം നല്കിയതിലല്ലേ നിന്റെ പവിത്രത .

ഇരുലോക വിജയത്തിനായി നല്കിയ
നിസ്കാരമെന്ന ഒറ്റമൂലിയെ നിലനിര്ത്തുന്നവനല്ലെയോ
നാളത്തെ വിജയിയായി മാറുന്നവൻ .

ഉടയവന്റെ ചോദ്യങ്ങൾക്കു മുമ്പിൽ  ഉത്തരം മുട്ടുമ്പോൾ
റജബേ നീ എനിക്കെതിരായി ഒന്നുമേ പറയല്ലേ
ഇനിവരുന്ന കാലത്ത്തിലെങ്കിലും ഞാൻ നന്മയാൽ
നിന്നെ ഉപയൊഗപ്പെടുത്തുമെന്നൊരു -
ഉറപ്പു ഞാൻ ഉറക്കെ  പറയട്ടെ.

കാരുണ്യവാൻ പ്രവാചകന്റെ രാപ്രയാണത്തിൻ
കഥകളെത്രയോ കേട്ട  ഒരുമ്മത്തിൻ
പാപങ്ങൾ കഴുകുവാൻ പുണ്യ റമദാനിനായ്
ഒരുങ്ങട്ടെ ശഅബാനിലൂടെ ശുക് റോടെ
ഇത്രയും തന്നൊരു  ഔദാര്യവാനോട്
ഒരായിരം സ്തുതികളുമായ്................   

Tuesday, April 28, 2015

With Nepal tears

നമുക്ക് അർപ്പിക്കാം ...ഒരായിരം ആദരാഞലികൾ .. ..

മനുഷ്യൻ പ്രബഞ്ച സ്രഷ്ടാവിന്റെ പരീക്ഷണങ്ങളിൽ പകച്ചു നില്ക്കുന്ന ഈ നിമിഷം , ശ്മശാനം പോലെ ഒരു പ്രദേശം മാറിയപ്പോൾ സന്താനങ്ങൾ നഷ്ടപ്പെട്ട മാതാപിതാക്കളും , അനാഥകളായി മാറിയ കുട്ടികളും കുടെപ്പിറപ്പുകൾ വിട്ടുപോയ സഹോദരങ്ങളും നേപ്പാളിന്റെ ഭൂമിയിൽ തേങ്ങുമ്പോൾ മന :സമാധാനത്തിനായി നമുക്ക് അവർക്കായി ഒരു നിമിഷം പ്രാർത്ഥിക്കാം